Thursday, September 25, 2008

വഴിതെറ്റി പോയ ചില ഓര്‍മകളില്‍ ചിലപ്പോള്‍ ചിതറിവീഴുന്ന ജീവിതമുഹൂര്‍ത്തങ്ങള്‍ ഉണ്ട്... സ്മ്രിതികളുടെ ഇരുളടഞ്ഞ ഇടനാഴികയില്‍ ഒരു വേള കടന്നുവന്ന ഒരു തണുത്ത സ്പര്‍ശം....

മടക്കയാത്ര

മരണമേ നിന്റെ മണിത്തൂവല്‍ കിടക്കയില്‍
ഒരു മാത്ര എന്‍ ഓര്‍മ്മകളെ തലോടട്ടെ ഞാന്‍ വീണ്ടും..
മിടിക്കുമീ ഹൃദയത്തിന്‍ സ്പന്ദനമോരോന്നിലും ..
അറിയട്ടെ ഞാന്‍ നിന്റെ ഹൃദയത്തുടിപ്പുകള്‍..

പ്രണയിച്ചു ഞാന്‍ എന്റെ ജീവനാം ജീവനെ..
എന്റെ പ്രണയത്തില്‍ ഞാന്‍ എന്റെ ജീവിതംമാര്‍പ്പിച്ചു..
ഒടുവിലി തീരത്തില്‍ ഒറ്റയായ് ഞാന്‍ -
ഇരുളിന്‍ കളിക്കൂട്ടുകാരാ നീ എവിടെയോ..

മയങ്ങുനെന്‍ മിഴികളില്‍ മരിക്കുന്നെന്‍ ചേതന..
മരിക്കാതതോ എന്റെ നിറമാര്‍ന്ന സ്വപ്നവും..
അണയുന്ന വിനാഴികയില്‍ നീ വരുമ്മെന്നരിയിലും..
മറക്കുവാനാകില്ല നീ തന്നൊരാ നിമിഷങ്ങള്‍..

ഒദുവിലീ കൊടിയ വേദന പേറുവാന്‍..
അരുതാതതെന്തു ഞാന്‍ ചെയ്തുവെന്‍ ജീവനില്‍??
പ്രാണനേക്കാള്‍ ഏറെ വിലയിട്ടെന്‍ പ്രണയത്തെ..
പകുത്തെറിയാനനെനിക്കായില്ല എന്നതോ ??

ഇരുള്‍ പരന്നീടുന്നു..ഇമ്മകള്‍ നിറയുന്നു..
അവസാന ശ്വാസത്തില്‍ അവ്യക്തമാം നിന്‍ രൂപം..
എന്‍ ദിനങ്ങളില്‍ നീയില്ലയെങ്കില്ലെന്നോമാലെ..
നിറങ്ങളും സ്വപ്നങ്ങളുമിനിയെനിക്കെന്തിന്‍..

അനാഥമീ ജീവിതമിനിയെനിക്കെന്തിന്‍.....


Monday, February 25, 2008

MaZhayile PraNayaKalaM...

ഫെബ്രുവരിയില്‍ മഴ പതിവില്ലാത്ത ഒരു ദേശതാണ് നമ്മുടെ ജീവിതം..അഥവാ പെയ്താല്‍ തന്നെ മഴതുള്ളികള്‍ക്ക് മുള്ളുകളുടെ മൂര്‍ച്ചയായിരിക്കും ..അത് മജ്ജയെ ആഞ്ഞു തുളക്കും. നമ്മള്‍ കൈകോര്‍ത്തു പിടിച്ചു, കുടചൂടി നടന്ന കായല്‍ക്കരയിലെ വഴികളെല്ലാം മഴവെള്ളം നിറഞ്ഞു കിടക്കുന്നു... നിന്‍റെ പാദങ്ങള്‍ സൌമ്യമാക്കിയ വീധിയിലെ ഓരോ ചുവടു വയ്പിലും എനിക്ക് ചോര പൊടിയുകയും കാലുകള്‍ ദുര്‍ഭലമാവുകയും ചെയ്യുന്നു..ഞാന്‍ അബോധതയിലേക്ക് ആണ്ട് പോവുകയും ശിധിലമായ നമുടെ പ്രണയ കാലം ഓര്‍മയുടെ ആഴങ്ങളില്‍ നിന്നു എത്തിനോക്കുകയും ചെയ്യുന്നു..സൂര്യനസ്തമിക്കുനത് പോലെ വെളിച്ചം മാഞ്ഞു പോകുന്നു... നിലക്കാത്ത മഴയുടെ മര്‍മ്മരം മാത്രം ബാക്കി... എന്‍റെ നിശ്വാസങ്ങളെ വഹിച്ചു കൊണ്ടു കടന്നു പോകുന്ന കാറ്റു ഒരിക്കലെങ്കിലും നിന്‍റെ ഹൃദയത്തില്‍ എതിചെര്‍നിരുന്നുവെങ്കില്‍.....

A Walk In the Rain

When Yanni blews away the shell of internal bliss with his music trance.. I was walking along with him.. over the bridge of that old port.. looking down.. drenched in the deep poring and getting swept with the wild winds...
മഴയില്‍ കുതിര്‍ന്ന മനസ്സില്‍ ഉണര്‍ന്ന രാഗങ്ങള്‍ എത്ര.. കടന്നു പോയ മുഖങ്ങള്‍ എത്ര... അനുഭവിച്ച സ്പര്‍ശങ്ങള്‍ എത്ര... എവിടെയോ യാനിയുടെ സംഗീതം നിലച്ചപോള്‍.. തിരിച്ചു പോകാന്‍ വഴിയറിയാതെ.. വഴി തിരയാന്‍ മനസില്ലാതെ ഞാന്‍ എന്‍റെ സംഗീതത്തിലും.. വാക്കുകളിലും .. വരികളിലും.. മനസ്സിലെ മഴയെ പെയ്തു തീരുവാന്‍ അനുവടിക്കുകയായിരുന്നു... ഇവിടെ മഴ തുള്ളിപോല്‍ ക്ഷണികമായ ജീവന്‍റെ നിമിഷങ്ങളില്‍ എപ്പോഴോ കുറിച്ചിട്ട ചില വരികള്‍..